മകൾ സിനിമയുടെ പോസ്റ്റർ, ചിത്രത്തിൽ നിന്നൊരു രംഗം. സംവിധായകൻ സത്യൻ അന്തിക്കാട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്
നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന മകൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫെയ്സ്ബുക്കിലൂടെ സംവിധായകൻ തന്നെയാണ് പോസ്റ്റർ അവതരിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന മീരാജാസ്മിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്.
നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, 'വടക്കുനോക്കിയന്ത്ര'ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് 'മകൾ' രൂപപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. സത്യൻ അന്തിക്കാട് പോസ്റ്ററിനൊപ്പം കുറിച്ചു.
ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ടീന മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവികാ സഞ്ജയ് ആണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. സെൻട്രൽ പ്രൊഡക്ഷൻസാണ് നിർമാണം.
ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. കുമാർ. ഹരിനാരായണന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. രാഹുൽ രാജ് ആണ് പശ്ചാത്തലസംഗീതം. എഡിറ്റിങ് - കെ. രാജഗോപാൽ, കലാ സംവിധാനം - മനു ജഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം - പാണ്ഡ്യൻ.
Content Highlights: makal new malayalam movie first look poster, jayaram, meera jasmine, sathyan anthikad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..