2008 ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജറിന്റെ ടീസർ പുറത്ത്. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ടീസറുകൾ പൃഥ്വിരാജും സൽമാൻ ഖാനും മഹേഷ് ബാബുവും ചേർന്നാണ് പുറത്ത് വിട്ടത്.

ചിത്രത്തിൽ അദിവി ശേഷ്, സായി മഞ്ചരേക്കർ, ശോഭിത ധുലിപാല, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുൻപ് ചിത്രത്തിലെ ശോഭിതയുടെയും സായിയുടെയും ലുക്ക് പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.

അദിവി ശേഷ് ആണ് സന്ദീപായി വേഷമിടുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിൻ്റെ അച്ഛനും അമ്മയുമായി എത്തുന്നത് തെന്നിന്ത്യൻ താരങ്ങളായ രേവതിയും പ്രകാശ് രാജുമാണ്.

മേജർ എന്ന ബിയോളോജിക്കൽ ഡ്രാമ ഒരു ആർമി ഓഫീസറുടെ മരണാത്മരണത്തെ മാത്രമല്ല ചിത്രീകരിച്ചിരിക്കുന്നത് .അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ കൂടെയും കടന്നുപോവുന്നുണ്ടെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.

ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിൽ ഉള്ള ജി . മഹേഷ് ബാബു എന്റർടൈൻമെൻറ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും എ + എസ് മൂവീസും ചേർന്നാണ് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം 2021 ജൂലൈ 2 നുതീയേറ്ററുകളിൽ എത്തും.

Content HIghlights : Major Sandeep Unnikrishnan Biopic Major Movie Teaser Adivi Sesh