Major Ravi
സംവിധായകനും നടനുമായ മേജർ രവി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിൽ വച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘എല്ലാവർക്കും നമസ്കാരം. എന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി.’ മേജർ രവി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
രണ്ട് ദശാബ്ദത്തോളം സൈനികനായി സേവനമനുഷ്ഠിച്ച മേജർ നടനായാണ് സിനിമയിലെത്തുന്നത്. മേഘം, ശ്രദ്ധ, ഒന്നാമൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം പുനർജനി എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തുന്നത്.
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ കീർത്തിചക്ര വൻവിജയമായിരുന്നു. മിഷൻ 90 ഡേയ്സ്, കാണ്ഡഹാർ, കുരുക്ഷേത്ര, കർമയോദ്ധ, പിക്കറ്റ് 43 തുടങ്ങി പതിനൊന്നോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇരുപതിലധികം ചിത്രങ്ങളിൽ വേഷമിട്ടു.1971 ബിയോണ്ട് ബോർഡേഴ്സ് ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
Content Highlights : Major Ravi undergoes kidney transplantation surgery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..