മാളികപ്പുറം സിനിമയുടെ പോസ്റ്റർ, മേജർ രവി | ഫോട്ടോ: www.instagram.com/iamunnimukundan/?hl=en, സുമേഷ് മോഹൻ | മാതൃഭൂമി
തിയേറ്ററുകളിൽ പ്രദർശനവിജയം നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം. ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജർ രവി. ഉണ്ണി മുകുന്ദനേയും ബാലതാരങ്ങളടക്കമുള്ള അഭിനേതാക്കളേയും അണിയറപ്രവർത്തകരേയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് അദ്ദേഹം. ഫെയ്സ്ബുക്കിലൂടെയാണ് മേജർ രവിയുടെ പ്രശംസ.
ഏതെങ്കിലും ഒരു പാർട്ടിയുടേയോ മതത്തിൻ്റെയോ പേരിൽ മാറ്റി നിർത്തപ്പെടുകയോ അവഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാകും മാളികപ്പുറം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് മേജർ രവി എഴുതി. സൈജു കുറുപ്പ് അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ജീവിതയാത്രയുടെ പല ഭാഗങ്ങളും ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ തൻ്റെ കണ്ണുകൾ നനയിച്ചു. അച്ഛൻ്റെ കഴിവുകൾ പകർന്നു കിട്ടിയ അനുഗ്രഹീത കലാകാരൻ കൂടിയാണ് സംവിധായകൻ വിഷ്ണു ശങ്കറെന്നും അദ്ദേഹം കുറിച്ചു.
"ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ഇതിനെ കുറിച്ച് എഴുതണം എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇപ്പോൾ എഴുതുന്നത്.. ഉണ്ണി മുകുന്ദൻ എന്ന താരത്തിൻ്റെ സ്ക്രീൻ പ്രെസൻസാണ് ചിത്രത്തിൻ്റെ ആത്മാവ്. അത്പോലെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ കരിയറിലെ തന്നെ മികച്ച സ്ക്രീൻപ്ലേയാണ് ഈ ചിത്രം. ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നവർ തന്നെയാണ്. അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് മാളികപ്പുറം." മേജർ രവി എഴുതി.
നമ്മുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്കാരം തിരിച്ചുപിടിക്കാൻ തോന്നിപ്പിക്കുന്ന സിനിമയായിട്ടാണ് മാളികപ്പുറം എന്ന സിനിമയെ താൻ കാണുന്നതെന്നും അദ്ദേഹം കുറിച്ചു.
Content Highlights: major ravi praising unni mukundan's malayalam movie malikappuram, unni mukundan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..