മേജർ രവി അമൽ ടി.കെയ്‌ക്കൊപ്പം, ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകുന്ന അമൽ ടി.കെ
മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകയ്ക്ക് പൊലീസ് ഓഫീസര്‍ സല്യൂട്ട് നല്‍കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എറണാകുളം ജില്ലയിലാണ് റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ അമല്‍ ടി.കെയാണ് ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കി മാലിന്യത്തില്‍ നിന്നും പതാക തിരിച്ചെടുത്തത്.
അമല്‍ ടി.കെയെ നേരില്‍ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി. ഫെയ്‌സ്ബുക്കിലാണ് മേജര്‍ രവി അമലിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്.
''ദേശസ്‌നേഹം കണ്ടാല്‍ അതെന്നെ ആവേശത്തിലാക്കും. പത്രങ്ങളില്‍ നിന്ന് വാര്‍ത്ത കണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്. എന്റെ ദേശീയപതാകയെ ആരും അപമാനിക്കരുതെന്ന് കരുതിയാണ് അദ്ദേഹം അത് തിരിച്ചെടുത്തത്. ആ മനുഷ്യനെ കാണാനാണ് ഞാന്‍ ഇവിടെ വന്നത്. ഞാന്‍ എപ്പോഴും ചെറുപ്പക്കാരോട് പറയാറുണ്ട്, രാഷ്ട്രീയത്തേക്കള്‍ വലുത് രാഷ്ട്രമാണെന്ന്. ഞാന്‍ നിങ്ങളോട് പറയുന്നു ഇയാളെ കണ്ട് പഠിക്കണം. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ഇതുപോലുള്ള പ്രവൃത്തികളാണ് നാമെല്ലാവരും ചെയ്യേണ്ടത്. എന്റെ പതാക എന്റെ അഭിമാനം, ഈ മണ്ണുണ്ടെങ്കിലെ നിങ്ങള്‍ ഉണ്ടാകൂ. നിങ്ങള്‍ ആ മണ്ണിനെ സംരക്ഷിക്കണം. അതിന് പോലീസുകാരാനോ പട്ടാളക്കാരോ ആകണമെന്നില്ല. ഈ പോലീസുകാരന്‍ ഒരു മാതൃകയാകട്ടെ''- മേജര്‍ രവി പറഞ്ഞു.
Content Highlights: Major Ravi meets the police man Amal TK, national flag found from garbage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..