കൊച്ചി: മാതൃഭൂമി ഡോട്ട് കോമും തുളസി ഡെവലപ്പേഴ്സും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രചരണപരിപാടി ''ജീവിതമാണ് ലഹരി''യുടെ സമാപനം കൊച്ചിയില്‍ നടന്നു. നടി ശ്വേതാ മേനോനും സംവിധായകന്‍ മേജര്‍ രവിയും ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. 

മദ്യപിച്ചാലോ മയക്കുമരുന്ന് ഉപയോഗിച്ചാലോ നമ്മുടെ വികാരവിക്ഷോഭങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം വന്നേക്കും എന്നുളളത് ആളുകളുടെ തെറ്റിദ്ധാരണ മാത്രമാണെന്ന് ചടങ്ങില്‍ സംസാരിച്ച സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. 

അച്ഛന്‍ മരിച്ചാലും, അമ്മ മരിച്ചാലും, കല്ല്യാണം നടന്നാലും അതിന് മദ്യപിച്ചേ മതിയാവൂ എന്ന അവസ്ഥയിലാണ് ഇന്ന് മലയാളി. എന്തിനും ഏതിനും ബിവറേജസ് കോര്‍പ്പറേഷന്റെ മുന്നില്‍ പോയി നില്‍ക്കുന്നത് നല്ല മാതൃകയാണോയെന്ന് മലയാളികള്‍ ചിന്തിക്കണമെന്നും മേജര്‍ രവി പറഞ്ഞു.

ലഹരിവിരുദ്ധ പരിപാടികളില്‍ പങ്കെടുക്കാനും ലഹരി വിരുദ്ധ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കുവാനും യുവാക്കള്‍ കൂടുതലായി മുന്നോട്ട് വരുന്നത് മാതൃകാപരമാണെന്ന് നടി ശ്വേതാ മേനോന്‍ അഭിപ്രായപ്പെട്ടു. 

ഇരുപത് ദിവസം നീണ്ടു നിന്ന ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഷോര്‍ട്ട്ഫിലിം മേക്കിംഗ്-പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തിലെ ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമാപനചടങ്ങില്‍ വിതരണം ചെയ്തു. 

ജേതാക്കളായ വിജയ് ജോസഫ്, അക്ഷയ് വി, രതീഷ് കൃഷ്ണന്‍, വിനീത് ടി.ആര്‍, അനില്‍കുമാര്‍ സി എന്നിവര്‍ക്ക് മുഖ്യാതിഥികളും ജയദീപും (ക്ലബ് എഫ്എഫം ഡിജിഎം) ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

anti drug

 

anti drug
മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം നേടിയ ക്വിറ്റ് സ്‌മോക്കിംഗിന്റെ അസോസിയേറ്റ് ഡയറക്ടര്‍
രണ്ടാം സ്ഥാനം നേടിയ ''ഇടനാഴി'' ഷോര്‍ട്ട്ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍
രണ്ടാം സ്ഥാനം നേടിയ ''ഇടനാഴി'' ഷോര്‍ട്ട്ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍
മൂന്നാം സ്ഥാനം നേടിയ ജോണി വാക്കര്‍ ഷോര്‍ട്ട് ഫിലിമിന്റെ സംവിധാകന്‍ രതീഷ് കൃഷ്ണനും സംഘവും
മൂന്നാം സ്ഥാനം നേടിയ ജോണി വാക്കര്‍ ഷോര്‍ട്ട് ഫിലിമിന്റെ സംവിധാകന്‍ രതീഷ് കൃഷ്ണനും സംഘവും