മേജർ രവി, മോൺസൺ മാവുങ്കൽ
മോണ്സന് മാവുങ്കലിന്റെ ബോഡിഗാര്‍ഡ് പ്രദീപിന് തങ്ങളുടെ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് മേജര്‍ രവി. കൃത്യവിലോപത്തിന്റെ പേരില്‍ കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് പ്രദീപെന്നും കമ്പനിയുടെ പേര് ഇയാള്‍ നേരത്തേ ദുരുപയോഗം ചെയ്തതിന് നടപടി എടുത്തിട്ടുണെന്നും മേജര്‍ രവി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോണ്സണ് മാവുങ്കലിനെക്കുറിച്ച് താന്‍ കേള്‍ക്കുന്നത് പോലും അറസ്റ്റിന് ശേഷമാണെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
മോണ്സണ് പറയുന്നത് കേട്ട് വിശ്വസിച്ചവര്‍ക്ക് അല്‍പ്പമെങ്കിലും ബുദ്ധിയില്ലേ? ടിപ്പുവിന്റെ സിംഹാസനവും യേശു മരിച്ച് വീണിടത്തെ മണ്ണ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സാമാന്യബുദ്ധിവച്ച് ചിന്തിച്ചുകൂടെ? മോണ്സന് താമസിച്ചിരുന്ന വീടുപോലും വാടകയ്ക്ക് എടുത്തതാണെന്ന് പറയുന്നു. ആരെങ്കിലും ഇതൊക്കെ അന്വേഷിച്ചുവോ? നമ്മള് ബുദ്ധിയും വിവരമുള്ളവരാണെന്ന് നടിക്കും. അതേ സമയം തന്നെ പണത്തിന്റെ ഹുങ്ക് കാണിക്കുന്നവരുടെ അടുത്ത് പോയി വീഴുകയും അവര്‍ പറയുന്നതെല്ലാം വിശ്വസിക്കുകയും ചെയ്യും, ഇതെന്ത് വിരോധാഭാസമാണ്.
മോണ്സണ് പ്രശസ്തരുടെ കൂടെ ചിത്രമെടുക്കുന്നത് അത് വച്ച് തട്ടിപ്പു നടത്താനാണ്. എം.ജി ശ്രീകുമാര്‍ എന്റെ നല്ല സുഹൃത്താണ്. പക്ഷേ മോണ്സണ് അദ്ദേഹത്തിന് നല്കിയ മോതിരം എന്തിന് ധരിച്ചുവെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല (മോണ്സന് നല്കിയ മോതിരം ധരിച്ച് എം.ജി ശ്രീകുമാര്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും അദ്ദേഹം മോണ്‍സനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു). എം.ജി ശ്രീകുമാറിനെ ഞാന്‍ വിളിച്ചിരുന്നു. പക്ഷേ ഇതുവരെ ലൈനില്‍ കിട്ടിയില്ല. ഇതുപോലുള്ള കള്ളന്മാരെ എങ്ങിനെയാണ് വിശ്വസിക്കാന്‍ തോന്നുന്നത്- മേജര്‍ രവി പറഞ്ഞു.
Content Highlights: Major Ravi Film Director on Monson Mavungal fraud case, urges people to use commonsense
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..