വാജ്‌പേയിയുടെ ജീവിതം സിനിമയാവുന്നു, പങ്കജ് ത്രിപാഠി നായകൻ


മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയക്കാരനെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പങ്കജ് ത്രിപാഠി

എ.ബി. വാജ്പേയി, പങ്കജ് ത്രിപാഠി | ഫോട്ടോ: മാതൃഭൂമി, പി.ടി.ഐ

മുംബൈ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതകഥ പറയുന്ന ‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേയി’ൽ നടൻ പങ്കജ് ത്രിപാഠി വാജ്‌പേയിയാകും.

മലയാളിയായ മാധ്യമപ്രവർത്തകൻ ഉല്ലേഖ് എൻ.പി.യുടെ ‘ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. രവി ജാദവാണ് സംവിധായാകൻ. ഉത്കർഷ് നൈതാനിയുടേതാണ് തിരക്കഥ.

മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയക്കാരനെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു. രാഷ്ട്രീയക്കാരൻ എന്നതിലുപരി മികച്ച എഴുത്തുകാരനും കവിയുമായിരുന്നു വാജ്‌പേയിയെന്നും അദ്ദേഹം പറഞ്ഞു. ചിത്രം 2023 ക്രിസ്മസിന് റിലീസ് ചെയ്യാനാണ് തീരുമാനം.

Content Highlights: Main Rahoon Ya Na Rahoon Yeh Desh Rehna Chahiye, A B Vajpayee Biopic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented