മഹേഷും മാരുതിയും എന്ന ചിത്രത്തിൽ ആസിഫ് അലിയും മമ്താ മോഹൻദാസും | ഫോട്ടോ: സ്ക്രീൻഗ്രാബ്
ആസിഫ് അലിയും, മമ്ത മോഹൻദാസും ഒരുമിച്ചെത്തുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ച് വി എസ് എൽ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന ചിത്രം സേതു ആണ് സംവിധാനം ചെയ്യുന്നത്.
ആസിഫിനും, മമ്തക്കും ഒപ്പം ഒരു മാരുതി 800-ഉം ഒരു പ്രധാന കഥാപാത്രം ആണ്. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണവും കേദാർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ജിത്ത് ജോഷിയാണ് എഡിറ്റിങ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് - വിജയ് നെല്ലിസ്, സുധീർ ബാദർ, ലതീഷ് കുട്ടപ്പൻ. കോ പ്രൊഡ്യൂസർസ് - സിജു വർഗ്ഗീസ്, മിജു ബോബൻ.
മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യൂം – ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം – അലക്‌സ് ഈ കുര്യന്‍, ഡിജിറ്റൽ പ്രൊമോഷൻസ് – വിപിൻ കുമാർ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരൻ, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ
Content Highlights: maheshum maruthiyum teaser, asif ali and mamta mohandas, sethu directorial debut movie
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..