'മഹേഷും മാരുതിയും'; ആസിഫും മംമ്തയും പ്രധാനവേഷങ്ങളില്‍


മമ്മൂട്ടി നായകനായി അഭിനയിച്ച 'ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്നു ശേഷം സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന

ആസിഫ് അലി, മംമ്ത മോഹൻദാസ്‌

നീണ്ട ഇടവേളക്കുശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും നായികാനായകന്മാരാകുന്ന മഹേഷും മാരുതിയും'എന്ന ചിത്രം പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. മണിയന്‍ പിള്ള രാജുപ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വി.എസ്.എല്‍.ഫിലിംഹൗസിന്റ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി അഞ്ചിന് മാളയില്‍ ആരംഭിക്കുന്നു.

മമ്മൂട്ടി നായകനായി അഭിനയിച്ച 'ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്നു ശേഷം സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരുന്നു: എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്നത് വലിയൊരു ഇടവേളക്കുശേഷമാണ്.

ഒരു ത്രികോണ പ്രണയമാണ് ഈ ചിത്രം പറയുന്നത് -മഹേഷ് എന്ന തികച്ചും സാധാരണക്കാരനായ ഒരു യുവാവിന് രണ്ടു പ്രണയമാണുണ്ടാകുന്നത് ഒരു മാരുതി കാറിനോടും ഗൗരി എന്ന പെണ്‍കുട്ടിയോടുമാണ്. 1983ല്‍ ജോലി ചെയ്തിരുന്ന മഹേഷിന്റെ അച്ഛന്‍ പന്മനാഭന്‍ ഒട്ടും ഗതാഗത യോഗ്യമല്ലാത്ത ചെറുതോണിത്തുരുത്ത് എന്ന തന്റെ നാട്ടില്‍ സുന്ദരിയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു മാരുതിക്കാറുമായി എത്തുന്നു. അച്ഛന്‍ കൊണ്ടുവന്ന മാരുതിക്കാറുമായി മഹേഷിന്റ പ്രണയമാണ് ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. ഇതിനോടൊപ്പം ഗൗരി എന്ന ഒരു പെണ്‍കുട്ടിയും അവന്റെ ജീവിതത്തിന് നിറപ്പകിട്ടേകി. അങ്ങനെ മഹേഷിന് രണ്ടു പ്രണയം. ഒന്ന് മാരുതിക്കാര്‍, മറ്റൊന്ന് ഗൗരി - ഒരു ട്രയാംഗിള്‍ പ്രണയം. ഈ പ്രണയമാണ് നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയും കുടുംബ പശ്ചാത്തലത്തിലൂടെയും അവതരിപ്പിക്കുന്നത്.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിമൂന്നില്‍ ഇന്ദിരാഗാന്ധി അവതരിപ്പിച്ച മാരുതി കാര്‍ ഷോറൂമില്‍ നിന്ന് ഇറക്കിയ അതേ കണ്ടീഷനിലും രൂപത്തിലുമൊക്കെ ഒരു മാറ്റവുമില്ലാതെ തന്നെയാണ് ഈ ചിത്രത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അതിനായി മാരുതിക്കമ്പനി അതു പുതുക്കിപ്പണിയുവാന്‍ ഏറെ സഹായിച്ചുവെന്ന് സേതു വ്യക്തമാക്കി. മാരുതിയുടെ പശ്ചാത്തലത്തലവും, മാരുതിയുടെ വളര്‍ച്ച കേരളത്തില്‍ വരുത്തിയ സാംസ്‌കാരികമായ പരിവര്‍ത്തനവും ഇതിലൂടെ സൂചിപ്പിക്കുന്നു.

ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രമാണ് മഹേഷിന്റെ അച്ഛന്‍ പന്മനാഭന്‍ എന്ന കഥാപാത്രത്തെ മണിയന്‍ പിള്ള രാജു, അവതരിപ്പിക്കുന്നു.
വിജയ് ബാബു. പ്രേംകുമാര്‍, വിജയ് നെല്ലീസ്, സൂപ്പര്‍ ശരണ്യയിലൂടെ ശ്രദ്ധേയനായ - എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. കലാസംവിധാനം - ത്യാഗു തവനൂര്‍. മേക്കപ്പ് - പ്രദീപ് രംഗന്‍, കോസ്റ്റ്യും - ഡിസൈന്‍ - സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം - അലക്‌സ്.ഈ കുര്യന്‍.

Content Highlights: Maheshum Maruthiyum Movie, Asif Ali, Mamta Mohandas, Sethu, Maniyanpilla Raju

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented