ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേയ്ക്ക്'നിമിറി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി . പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. 

മലയാളത്തില്‍ നിന്നും വ്യത്യസ്തമായി തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചുള്ള മാറ്റങ്ങള്‍ ചിത്രത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. മലയാളത്തില്‍ അപര്‍ണ ബാലമുരളി ചെയ്ത റോള്‍ തമിഴില്‍ നമിത പ്രമോദും അനുശ്രീ ചെയ്ത റോള്‍ പാര്‍വതി നായരുമാണ് കൈകാര്യം ചെയുന്നത്. എം.എസ് ഭാസ്‌കര്‍ അലന്‍സിയറുടെ വേഷത്തില്‍ എത്തുമ്പോള്‍ സമുദ്രകനിയാണ് വില്ലനായി എത്തുന്നത്. സംവിധായകന്‍ മഹേന്ദ്രന്‍, മണിക്കുട്ടന്‍, ബിനീഷ് കോടിയേരി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജനുവരി 25ന് ചിത്രം തിയ്യറ്ററുകളിലെത്തും. 

Content Highlights : maheshinte prathikaram tamil remake Nimir Trailer Udhayanidhi Stalin Namitha Pramod priyadarshan