നടി ലീനാ ആന്റണി (മുൻനിരയിൽ ഇടത്ത്) തുല്യതാ ക്ലാസിൽ പഠിതാക്കൾക്കൊപ്പം
ചേർത്തല : വില്ലൻമാരെപ്പോലെ നിന്ന കണക്കിനെയും രസതന്ത്രത്തെയും മെരുക്കി ലീന ആന്റണി പത്താംക്ലാസ് ജയിച്ചു. സിനിമകളിൽ അമ്മച്ചി വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ഇവർ 73-ാം വയസ്സിലാണ് പത്താംക്ലാസിന്റെ പടികടന്നത്. ആറുപതിറ്റാണ്ടു മുമ്പു മുടങ്ങിയ പഠനത്തിന്റെ വഴിയിൽ ലീന തിരിച്ചെത്തുകയായിരുന്നു.
‘മഹേഷിന്റെ പ്രതികാരം’ സിനിമിൽ അമ്മച്ചിയായി പ്രധാന വേഷമിട്ടതോടെയാണ് നാടകനടിയായ ലീന ആന്റണി കൂടുതൽ അറിയപ്പെട്ടത്. സെപ്റ്റംബറിൽ തുടർവിദ്യാപദ്ധതി പ്രകാരം പത്താംതരം പരീക്ഷയെഴുതി. പക്ഷേ, നവംബറിൽ ഫലമെത്തിയപ്പോൾ കണക്കും രസതന്ത്രവും ഒഴികെയുള്ള വിഷയങ്ങളേ ജയിച്ചുള്ളൂ. തുടർന്ന് സേ പരീക്ഷയെഴുതിയാണ് രസതന്ത്രവും കണക്കും ജയിച്ചത്.
ഭർത്താവും നടനുമായ കെ.എൽ. ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് ലീന പഠനത്തെ കൂട്ടുപിടിച്ചത്. തൈക്കാട്ടുശ്ശേരി ഉളവയ്പ്പിൽ വീടിനടുത്തുള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്. മകൻ ലാസർ ഷൈനും മരുമകൾ അഡ്വ. മായാകൃഷ്ണനുമാണ് പത്താംതരം പരീക്ഷയ്ക്കുള്ള വഴിയൊരുക്കിയത്.
Content Highlights: maheshinte prathikaram actress leena antony, actress leena antony passed 10th exam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..