Ariyippu
മഹേഷ് നാരായണന് സംവിധാനം ചെയ്ത ചിത്രം 'അറിയിപ്പ്' ലൊക്കാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മത്സര വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കുഞ്ചാക്കോ ബോബന് സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. തന്റെ പിതാവിനും മുത്തശ്ശനുമുള്ള സമര്‍പ്പണമാണ് ഈ അംഗീകാരമെന്ന് അദ്ദേഹം കുറിച്ചു.
ഇത് ആദ്യമായാണ് ഒരു മലയാളം സിനിമ ലൊക്കാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പങ്കെടുക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിഭാഗത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'അറിയിപ്പ്'. നോയിഡയില്‍ ജീവിക്കുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്.
മഹേഷ് നാരായണന് തന്നെയാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ലവ് ലിന് മിശ്ര, ഡാനിഷ് ഹുസൈന്, ഫൈസല്‍ മാലിക്, കണ്ണന് അരുണാചലം തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlights: Mahesh Narayanan’s ‘Ariyippu’ goes to Locarno Kunchako Boban Divya Prabha
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..