സ്വാതന്ത‍്ര‍ൃ സമര സേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിതം സിനിമയാവുന്നു.

മഹേഷ് മഞ്ജ്‍രേക്കർ ആണ് സംവിധാനം. ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോയുടെ ബാനറിൽ സന്ദീപ് സിംഗും അമിത് ബി വാധ്വാനിയും ചേർന്നാണ് നിർമ്മാണം.

സവർക്കറുടെ 138-ാം ജന്മവാർഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.

മഹേഷ് മഞ്ജ്‍രേക്കർക്കൊപ്പം റിഷി വിർമാനിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവഹിക്കുന്നത്. അനിർബൻ ചാറ്റർജിയാണ് ഛായാഗ്രഹണം.

ലണ്ടൻ, ആൻഡമാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം. ടൈറ്റിൽ കഥാപാത്രത്തെയുൾപ്പെടെ ചിത്രത്തിൽ അഭിനയിക്കുന്നത് ആരൊക്കെയെന്ന വിവരം വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

content highlights : mahesh manjarekar to direct veer savarkar biopic