-
29 വർഷങ്ങൾക്കു ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2 എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തെത്തി. സഞ്ജയ് ദത്ത്, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ബോളിവുഡിൽ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവും സ്വജനപക്ഷപാതവും ചർച്ചയായിരിക്കെ, ട്രെയ്ലറിന് ഡിസ് ലൈക്ക് ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുകയാണ്. സഡക് 2 മാത്രമല്ല, ബോളിവുഡിലെ മുഴുവൻ സിനിമകളും ഉപേക്ഷിക്കണമെന്ന് കലി തുള്ളുകയാണ് ആരാധകർ.
സുശാന്തിന്റെ മരണത്തിൽ റിയ ചക്രബർത്തി, മഹേഷ് ഭട്ട്, എന്നിവർക്ക് പങ്കുണ്ടെന്ന ആരോപണങ്ങളും ചർച്ചകളും നിലനിൽക്കുന്നതിനിടയിലാണ് ട്രെയ്ലറിനു ചുവടെ നെഗറ്റീവ് കമന്റുകളും ഡിസ്ലൈക്കുകളുമായി ആരാധകരും രംഗത്തു വന്നിരിക്കുന്നത്. ചിത്രം ബോക്സ്ഓഫീസിൽ കൂപ്പുകുത്തി വീഴുമെന്നെല്ലാമാണ് കമന്റുകൾ. സുശാന്ത് സിങ്ങിന് നീതി ലഭിക്കണമെന്നുള്ള ഹാഷ് ടാഗുകളും പ്രചരിക്കുന്നുണ്ട്.
1991ൽ സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവരെ നായികാനായകൻമാരാക്കി മഹേഷ് ഭട്ട് ഒരുക്കിയ റൊമാന്റിക് ത്രില്ലർ ചിത്രം സഡക്കിന്റെ രണ്ടാം ഭാഗമാണ് സഡക് 2. സഞ്ജയ്ക്കൊപ്പം മകൾ ആലിയും ചിത്രത്തിൽ പ്രധാന റോളിലെത്തുന്നുണ്ട്. ചിത്രം വലിയ വിജയമായിരുന്നു. 29 വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങുന്ന രണ്ടാംഭാഗം ഒടിടി വഴി റിലീസ് ചെയ്യാനാണ് തീരുമാനം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..