ഹേഷ് ബാബുവിന്റെ പുതിയ ചിത്രം 'സര്‍ക്കാരു വാരി പാതാ'യുടെ ആദ്യ അറിയിപ്പ് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. പോസ്റ്ററില്‍ മഹേഷ് ബാബു മികച്ച സ്‌റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതിനോടൊപ്പം, ഒരു ആഡംബര ചുവപ്പ് നിറമുള്ള കാറില്‍ നിന്ന് പുറത്തുവരുന്നതായും കാണാം. താരത്തിന്റെ ജന്മദിന ബ്ലാസ്റ്റര്‍ ആഗസ്റ്റ് 9ന് പുറത്തിറങ്ങുമെന്ന് ഇതോടൊപ്പം പ്രഖ്യാപിച്ചു. 

പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്യുന്ന ''സര്‍ക്കാരു വാരി പാതാ' മൈത്രി മൂവി മേക്കേഴ്‌സ്, ജിഎംബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍  നവീന്‍ യെര്‍നേനി, വൈ.രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്നു. 

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. തമന്‍.എസ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മധിയാണ് നിര്‍വ്വഹിക്കുന്നത്.

ലൈന്‍ പ്രൊഡ്യൂസര്‍: രാജ് കുമാര്‍, എഡിറ്റര്‍: മാര്‍ത്താണ്ഡ് കെ വെങ്കിടേഷ്, കലാസംവിധാനം: എ.എസ് പ്രകാശ്, ആക്ഷന്‍: റാം - ലക്ഷ്മണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: വിജയ റാം പ്രസാദ്, സിഇഒ: ജെറി ചന്തു, വി.എഫ്.എക്‌സ്: യുഗന്ധര്‍.ടി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ജനുവരി 13ന് റിലീസിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.

Content Highlights: Mahesh Babu, Sarkaru Vaari Paata first announcement poster