ആദ്യം സഹോദരൻ, പിന്നെ അമ്മ, ഇപ്പോൾ അച്ഛനും; തുടർച്ചയായ വേർപാടുകളിൽ തകർന്ന് മഹേഷ് ബാബു


2022 ജനുവരി 10നായിരുന്നു മഹേഷ് ബാബുവിന്റെ മൂത്തസഹോദരൻ രമേഷ് ബാബു അന്തരിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് അമ്മ ഇന്ദിരയും ലോകത്തോട് വിട പറഞ്ഞു. രണ്ടു മാസം തികയും മുമ്പേയാണ് മഹേഷ് ബാബുവിന് അച്ഛനെയും നഷ്ടമായത്.

മഹേഷ് ബാബു | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

തെലുങ്കിലെ മുൻകാല സൂപ്പർതാരം കൃഷ്ണ അന്തരിച്ച വാർത്ത ഞെട്ടലോടെയാണ് പ്രേക്ഷകർ അറിഞ്ഞത്. സൂപ്പർതാരം മഹേഷ് ബാബുവിന്റെ പിതാവുകൂടിയാണ് കൃഷ്ണ. ഉറ്റവരെല്ലാം ഒന്നിനുപിന്നാലെ വിട്ടുപിരിയുന്നതിന്റെ വേദനയിലാണ് താരം.

രണ്ടുഭാര്യമാരാണ് കൃഷ്ണയ്ക്ക്. ഇന്ദിരാദേവിയാണ് ആദ്യഭാര്യ. രമേഷ് ബാബു, മഹേഷ് ബാബു, പത്മാവതി, മഞ്ജുള, പ്രിയദർശിനി എന്നീ അഞ്ചുമക്കളാണ് ഈ ബന്ധത്തിലുള്ളത്. നടിയും നിർമാതാവുമായ വിജയനിർമലയാണ് രണ്ടാമത്തെ ഭാര്യ. 2019-ലായിരുന്നു ഇവരുടെ മരണം. 2022 ജനുവരി 10നായിരുന്നു മഹേഷ് ബാബുവിന്റെ മൂത്തസഹോദരൻ രമേഷ് ബാബു അന്തരിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് അമ്മ ഇന്ദിരയും ലോകത്തോട് വിട പറഞ്ഞു. രണ്ടു മാസം തികയും മുമ്പേയാണ് മഹേഷ് ബാബുവിന് അച്ഛനെയും നഷ്ടമായത്.ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം.

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ഥ പേര്. 1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു കൃഷ്ണ. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ 350 ലേറെ സിനിമകള്‍ ചെയ്തു. 1964 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ഒരോ വര്‍ഷവും ശരാശരി പത്ത് സിനിമകളിലാണ് അഭിനയിച്ചത്.

1961 ല്‍ കുല ഗൊത്രലു എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 1965 ല്‍ പുറത്തിറങ്ങിയ തേനേ മനസുലു ആയിരുന്നു കൃഷ്ണയെ നായകപദവിയില്‍ എത്തിച്ച ചിത്രം. ഗുഡാചാരി 116 എന്ന ചിത്രത്തിലൂടെ സൂപ്പര്‍താര പദവിയിലുമെത്തി. 2016 ല്‍ പുറത്തിറങ്ങിയ ശ്രീ ശ്രീ ആണ് അവസാന ചിത്രം.

Content Highlights: mahesh babu's family members deaths, actor krishna passed away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented