തെലുങ്കിൽ താരകുടുംബത്തിൽ നിന്നും പുതിയ നായകന്റെ അരങ്ങേറ്റം. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരിയുടെയും രാഷ്‍ട്രീയ നേതാവും വ്യവസായിയുമായ ഗല്ല ജയദേവിന്റെയും മകൻ അശോക് ഗല്ല നായകനായി എത്തുന്ന സിനിമയുടെ ടൈറ്റിൽ ടീസർ പുറത്തുവിട്ടു.

ഹീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീറാം ആദിത്യയാണ്.

നിധി അഗർവാളാണ് ചിത്രത്തിലെ നായിക. ജിബ്രാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. അമര രാജ മീഡിയ ആൻഡ് എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ പദ്‍മാവതി ഗല്ലയാണ് ചിത്രം നിർമിക്കുന്നത്.

content highlights : Mahesh Babu nephew Ashok Galla debut movie Hero