റോഷനും ഷൈനും ബാലുവും ഒന്നിക്കുന്ന മാര്‍ത്താണ്ഡന്‍റെ 'മഹാറാണി'; ചിത്രീകരണം പൂർത്തിയായി


ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. 

മഹാറാണി സിനിമയുടെ പോസ്റ്റർ

യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മഹാറാണി'യുടെ ചിത്രീകരണം പൂർത്തിയായി. എസ്സ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്.

ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിൽക്കി സുജിത്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.





ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും വേഷമിടുന്ന മഹാറാണിയുടെ പ്രധാന ലൊക്കേഷൻ ചേർത്തലയും പരിസര ചേർത്തലയും പരിസരവുമാണ്.

ക്യാമറ - ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, കല - സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബ്യൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ - സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ - ഹിരൺ മോഹൻ, പി.ആർ.ഒ - പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് - എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ.

Content Highlights: maharani movie shooting completed, roshan mathew, shine tom chacko and balu varghese


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented