ദേശീയ പുരസ്‌കാര ജേതാവും തെലുങ്ക് സിനിമയിലെ താരറാണിയുമായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 'മഹാനടി' റിലീസിന് തയ്യാറെടുക്കുകയാണ്. സാവിത്രിയായി കീര്‍ത്തി സുരേഷ് എത്തുമ്പോള്‍ ജെമിനി ഗണേശനായി വെള്ളിത്തിരയിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.
ജെമിനിയുടെ വേഷത്തിലുള്ള ദുല്‍കറിന്റെ മേക്ക് ഓവര്‍ ആരാധകര്‍ ആവേശത്തോടു കൂടിയാണ് ഏറ്റെടുത്തിരിക്കുന്നത്. ദുല്‍ഖറിന്റെ രൂപം ജെമിനിയുടെ തനിപകര്‍പ്പാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്നത്.
നാഗ് അശ്വിന്‍ ഒരുക്കുന്ന മഹാനടി തമിഴ്, തെലുഗു ഭാഷകളില്‍ പുറത്തിറങ്ങും. സമന്ത രുദ്രപ്രഭു, വിജയ് ദേവരാകൊണ്ട എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. അനുഷ്‌ക ഷെട്ടി, നാഗചൈതന്യ, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.