തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനാകുന്ന മഹാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റീല്‍ പുറത്ത്. ഹിറ്റുകളുടെ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് മഹാനെ വ്യത്യസ്തമാക്കുന്നത്. വിക്രമിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വ്യത്യസ്ത രൂപത്തില്‍ ബുള്ളറ്റില്‍ വരുന്ന വിക്രമിന്റെ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി.

സിമ്രാനാണ് ചിത്രത്തിലെ നായിക. സിംഹ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സെവെന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്.ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. 

ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം. വിക്രമിന്റെ കരിയറിലെ 60-ാം ചിത്രമാണിത്.

Content Highlights: Mahaan film poster reel starring Chiyaan Vikram and Dhruv Vikram