
-
ചില ബന്ധങ്ങളെ എത്ര ശ്രമിച്ചാലും മുറിച്ചുമാറ്റാനാകില്ല. മനുഷ്യമനസ്സുകളിലെ അത്തരം അദൃശ്യമായ ബന്ധങ്ങളെക്കുറിച്ച് പറയുന്ന 'മാജിക് ബോണ്ട്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. മീനാക്ഷിയാണ് ഇതിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്.
എം.ആർ.അനൂപ് രാജ് ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജെയ്സൺ ജേക്കബ്, ബിജു നെട്ടറ, ഡിനി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
അത്ഭുതപെടുത്തുന്ന എന്നാൽ അവകാശപെടാൻ കഴിയാത്തൊരു ബന്ധം തേടിയുള്ള ഡെന്നിസ് ഫിലിപ്പിന്റെ അന്വേഷണവും അതിന്റെ പരിസമാപ്തിയും ആണ് ചിത്രം പറയുന്നത്.
'മാജിക് ബോണ്ട്' കേരളത്തിനകത്തും പുറത്തുമായി നിരവധി ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും അനവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ലണ്ടൻ ഐ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, കുട്ടനാട് ഷോർട്ട് ഫിലിംഫെസ്റ്റിവൽ, സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ഹ്രസ്വചലച്ചിത്രമേളകളിൽ പങ്കെടുത്ത് മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച കഥ, മികച്ച സഹനടൻ, മികച്ച ബാലനടി എന്നീ പുരസ്കാരങ്ങൽ നേടിയിരുന്നു.
സംവിധായകൻ വിനയന്റെ സംവിധാന സഹായി ആയിരുന്ന അനൂപ് രാജ് സംവിധാനം ചെയ്തിട്ടുള്ള താടി, ജീനിയസ് എന്നീ ഷോർട്ട് ഫിലിമുകളും നേരത്തെ മേളകളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 'ഗെയിമർ'(2014), സ്മാർട്ട് ബോയ്സ് (2016)എന്നീ സിനിമകളും അനൂപ് ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..