ഫന്റാസ്റ്റിക് ബീസ്റ്റ്സിൽ മാഡ്സ് മിക്കെൽസണിന് പകരം ജോണി ഡെപ്. മാധ്യമ സ്ഥാപനത്തിനെതിരേ നൽകിയ കേസിൽ കോടതി വിധി പ്രതികൂലമായതോടെയാണ് ജോണി ഡെപ്പിനെ ഫന്റാസ്റ്റിക് ബീസ്റ്റ്സിൽ നിന്ന് പുറത്താക്കിയത്. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൺ ടാബ്ലോയ്ഡിനെതിരേ ജോണി ഡെപ്പ് കേസ് നൽകിയിരുന്നു. നടി അമ്പർ ഹേർഡുമായുള്ള വിവാഹമോചന വിവാദങ്ങളെ തുടർന്ന് ജോണി ഡെപ്പിനെ 'വൈഫ് ബീറ്റർ' എന്ന് വിശേഷിപ്പിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണിത്.
ജെ.കെ റോളിങ്ങിന്റെ നോവലിനെ ആസ്പദമാക്കി ഡേവിഡ് യാറ്റെസ് ഒരുക്കുന്ന ഫാന്റസി ചിത്രത്തിന്റെ മുൻപതിപ്പുകളിൽ ഗെല്ലർട്ട് ഗ്രിന്റെൽവാഡ് എന്ന കഥാപാത്രത്തെയാണ് ജോണി ഡെപ് അവതരിപ്പിച്ചത്.
കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെ ജോണി ഡെപ്പിനോട് സിനിമയിൽനിന്ന് പിൻമാറാൻ നിർമാതാക്കളായ വാർണർ ബ്രദേഴ്സ് ആവശ്യപ്പെടുകയും കരാർ റദ്ദാക്കുകയും ചെയ്തു. എന്നാൽ കരാർ പ്രകാരമുള്ള 67 കോടി രൂപ പ്രതിഫലം നൽകിയാണ് ജോണി ഡെപ്പിനെ പുറത്താക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിവാഹമോചന ഹർജി നൽകിയതിന് തൊട്ടുപിന്നാലെ ഗാർഹിക പീഡനമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അമ്പർ ഹേർഡ് ജോണി ഡെപ്പിനെതിരേ ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ 2018-ലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
Content Highlights: Mads mikkelsen replaces johnny depp in Fantastic beast movie franchise