
ധനുഷ് | ഫോട്ടോ: എ.എഫ്.പി
ചെന്നൈ: പിതൃത്വ അവകാശക്കേസിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിയിൽ നടൻ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടീസ്. മധുര മേലൂർ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഇത് നിഷേധിച്ച് ധനുഷ് സമർപ്പിച്ച ജനന സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരേയാണ് കതിരേശൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശനും ഭാര്യയും അവകാശപ്പെടുന്നത്. ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങൾ ലേസർ ചികിത്സയിലൂടെ മായ്ച്ചെന്നും ഇവർ വാദിക്കുന്നു. സംവിധായകൻ കസ്തൂരിരാജയുടെ മകൻതന്നെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയിൽ സമർപ്പിച്ചത്.
സർട്ടിഫിക്കറ്റുകളുടെ ആധികാരികത കോർപ്പറേഷൻ അധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനുമുമ്പു തന്നെ തന്റെ ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയെന്നാണ് അപ്പീലിൽ കതിരേശൻ ആരോപിക്കുന്നത്.
Content Highlights: Madras High Court, Actor Dhanush, Dhanush Case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..