
Mansoor Ali Khan
ചെന്നൈ: കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയ തമിഴ് നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. കോവിഷീൽഡ് വാക്സിൻ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിൽ അടയ്ക്കാനാണ് ഉത്തരവായിരിക്കുന്നത്. കേസിൽ മൻസൂർ മുന്നോട്ട് വച്ച മുൻകൂർ ജാമ്യാപേക്ഷ ഈ വ്യവസ്ഥയിൽ താരത്തിന് അനുവദിച്ചു നൽകി.
കോവിഡ് വാക്സിനെടുത്ത നടൻ വിവേകിന്റെ മരണത്തെത്തുടർന്ന് നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനം.
വാക്സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മൻസൂർ അലിഖാന്റെ ആരോപണം. ബി.ജെ.പി. നേതാവ് രാജശേഖരൻ ചെന്നൈ പോലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ നൽകിയ പരാതിയിൽ വടപളനി പോലീസ് മൻസൂർ അലിഖാനെതിരേ കേസെടുത്തിരുന്നു.
കോവിഡ് വാക്സിനെതിരേ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും നിർബന്ധപൂർവം വാക്സിനെടുപ്പിക്കുന്നതിനെ എതിർക്കുകയാണ് ചെയ്തതെന്നും മൻസൂർ അലിഖാൻ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചു.
Content Highlights :Madras high court orders actor Mansoor Ali Khan to pay Rs 2 lakh as fine on Anti Vaccination Remark
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..