നിങ്ങള്‍ സമ്പന്നരല്ലേ, എന്തിനാണിതെല്ലാം? ; ധനുഷിന് കോടതിയുടെ രൂക്ഷ വിമര്‍ശനം


പാല്‍ കച്ചവടക്കാരനും കൂലിപ്പണി എടുത്തു ജീവിക്കുന്നവര്‍ പോലും ഓരോ ലിറ്റര്‍ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അതില്‍ ഇളവുവേണമെന്ന ആവശ്യവുമായി അവരാരും കോടതിയെ സമീപിക്കുന്നില്ല.

ചെന്നൈ: വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഇളവു തേടിയ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പാവപ്പെട്ടവര്‍ പോലും പരാതിയില്ലാതെ നികുതി അടയ്ക്കുമ്പോള്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ പ്രതികരിച്ചു. ആഡംബരകാറിന് പ്രവേശന നികുതിയിളവ് തേടി താന്‍ 2015 ല്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാനുള്ള ധനുഷിന്റെ അപേക്ഷ തള്ളിയാണ് പരാമർശം.

നിങ്ങളുടെ ഉദ്ദേശം സത്യസന്ധമാണെങ്കില്‍ സുപ്രീം കോടതി വിഷയം തീര്‍പ്പാക്കിയ ശേഷമെങ്കിലും നികുതി അടയ്ക്കുമായിരുന്നു. പക്ഷേ ഹൈക്കോടതി പഴയ ഹര്‍ജി ലിസ്റ്റ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ അത് പിന്‍വലിക്കണമെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. നിങ്ങള്‍ സമ്പന്നരല്ലേ? പാല്‍ വില്‍ക്കുന്നവരും കൂലിപ്പണി എടുത്തു ജീവിക്കുന്നവര്‍ പോലും ഓരോ ലിറ്റര്‍ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അതില്‍ ഇളവുവേണമെന്ന ആവശ്യവുമായി അവരാരും കോടതിയെ സമീപിക്കുന്നില്ല. ഇവര്‍ നികുതി നല്‍കിയ പണമുപയോഗിച്ച് നിര്‍മിക്കുന്ന റോഡിലൂടെയാണ് നിങ്ങള്‍ ആഡംബര കാര്‍ ഓടിക്കാന്‍ പോകുന്നത്. എത്ര കാര്‍ വേണമെങ്കിലും വാങ്ങിച്ചോളൂ, ഹെലികോപ്ടര്‍ വാങ്ങിച്ചോളൂ. പക്ഷേ കൃത്യമായി നികുതി അടയ്ക്കണം. അത് നീട്ടിക്കൊണ്ടുപോകരുത്. കോടതിയെ സമീപിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല- ജസ്റ്റിസ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.

പ്രവേശന നികുതിയുടെ കാര്യത്തില്‍ അതതു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ നികുതി പൂര്‍ണമായും അടയ്ക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഹര്‍ജിയില്‍ ധനുഷിന്റെ ജോലി സൂചിപ്പിക്കാത്തതും കോടതിയെ ചൊടിപ്പിച്ചു. എന്തു കൊണ്ടാണു സത്യവാങ്മൂലത്തില്‍ ജോലി വിവരം ചേര്‍ക്കാതിരുന്നതെന്ന് കോടതിയില്‍ വിശദമാക്കണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ പറഞ്ഞു.

2015ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്താണ് ധനുഷ് കോടതിയെ സമീപിച്ചത്. കോടതി കേസ് പരിഗണിച്ചപ്പോള്‍ നികുതി പൂര്‍ണമായും അടയ്ക്കാന്‍ തയാറാണെന്നും കേസ് പിന്‍വലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സിനിമാ താരങ്ങള്‍ നികുതി ഇളവിനു വേണ്ടി കോടതിയിലെത്തിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും സിനിമാപ്രവര്‍ത്തകര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമന്നും ജസ്റ്റിസ് പറഞ്ഞു.

ഇതേ ആവശ്യവുമായി നടന്‍ വിജയും കോടതിയെ സമീപിച്ചിരുന്നു. പ്രവേശന നികുതിയില്‍ ഇളവ് തേടി വിജയ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് സിംഗിള്‍ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടു. കൂടാതെ നടനെ രൂക്ഷമായി വിമര്‍ശിച്ചു. സിനിമയിലെ ഹീറോ ജീവിതത്തില്‍ 'റീല്‍ ഹീറോ' ആയി മാറരുതെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ സിംഗിള്‍ ബെഞ്ച് ഉത്തരവിന് പിന്നീട് ഡിവിഷന്‍ ബെഞ്ചിന്റെ താല്‍ക്കാലിക സ്റ്റേ ലഭിച്ചു. അതേസമയം പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും അപ്പീലില്‍ വിജയ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Madras high court criticizes Dhanush, reject plea to withdraw his Rolls-Royce tax exemption case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented