ചെന്നൈ: അമല പോളിന്റെ ചിത്രം സമൂഹ മാധ്യത്തില്‍ പങ്കുവയ്ക്കുന്നതില്‍ മുന്‍ കാമുകന്‍ ഭവ്നിന്ദര്‍ സിംഗിന് വിലക്ക്. ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച രംഗങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമല പോള്‍ ഭവ്നിന്ദര്‍ സിംഗിനെതിരേ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് അമല കേസ് ഫയല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ ഡിസംബര്‍ 22 ലേക്ക് മാറ്റി.

ഗായകനായ ഭവ്‌നിന്ദര്‍ സിംഗ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് വിവാദമായത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. 

ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഭവ്‌നിന്ദര്‍ സിംഗ് അവ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തു.

Content Highlights: Madras High Court stays Bhavninder Singh from posting Amala Paul  pics on social media