Madhuram Teaser
ജൂൺ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മധുര'ത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി .
ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ജോജു ജോർജ്,അർജുൻ അശോകൻ നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒരു പ്രണയ കഥയാണ് മധുരം പറയുന്നത്. പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു
ക്യാമറ ജിതിൻ സ്റ്റാനിസ്ലാസ്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ് ബാദുഷ, സുരാജ്.
എഡിറ്റിംങ് മഹേഷ് ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ,
സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.
Content Highlights : Madhuram Teaser Joju George Nikhila Vimal Arjun Ashokan Sruthi Ramachandran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..