-
ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ളം' എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകനും നടനുമായ മധുപാല്‍. ജയസൂര്യ എന്ന അഭിനേതാവിന്റെ ഒരു ചിത്രം മാത്രമല്ല വെള്ളമെന്നും എത്രയോ മദ്യപാനികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്നും മധുപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മധുപാലിന്റെ കുറിപ്പ് വായിക്കാം
ചില നിമിഷങ്ങള്‍ ജീവിതത്തില്‍ ഓര്‍ക്കുവാനും മുന്നോട്ട് സഞ്ചരിക്കുവാനും പ്രേരണയാകും. ജീവിതത്തില്‍ ഒരുവന്റെ വിജയം കണ്ണു നനയിക്കും. അത് സ്‌നേഹം കൊണ്ടും സന്തോഷം കൊണ്ടുമാവും. അവന്റെ കണ്ണിലെ വെളിച്ചമില്ലായ്യയും പിന്നെ ഉണ്ടാവുന്ന തെളിച്ചവും ആകാശത്തിലെ സൂര്യനെപ്പോലെ കാണും. അവന്‍ മനുഷ്യര്‍ക്ക് പ്രതീക്ഷയും പ്രത്യാശയുമാകും.
ജയസൂര്യ എന്ന അഭിനേതാവിന്റെ ഒരു ചിത്രം മാത്രമല്ല വെള്ളം. അത് എത്രയോ മദ്യപാനികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. ജയസൂര്യ എന്ന താരത്തെ ഈ ചിത്രത്തില്‍ കാണില്ല. വഴിയരികില്‍ വീണ് കിടക്കുന്ന ബോധമില്ലാത്ത ഒരു മുഴുക്കുടിയന്‍ മാത്രമാണയാള്‍.
ഒരു നടന്‍ തന്നിലേക്ക് ഒരു കഥാപാത്രത്തെ മുഴുവനായി പ്രവേശിപ്പിക്കണമെങ്കില്‍ ആ നടന്‍ അത്രമേല്‍ സത്യമുള്ളവനാകണം. കാഴ്ചയും അനുഭവവും ചേര്‍ന്ന പരകായപ്രവേശം. ജയസൂര്യയുടെ അഭിനയത്തിന്റെ സത്യമുള്ള മുഹൂര്‍ത്തങ്ങളാണ് വെള്ളം. ഒരു നടന്‍ വെള്ളം പോലെയാവണം എന്നു പറയാറുണ്ട്. ഏത് രൂപവും എടുത്തണിയുവാന്‍ പാകമായത് എന്ന അര്‍ത്ഥത്തില്‍. ജയസൂര്യ പഞ്ചഭൂതവും ചേര്‍ന്ന പ്രപഞ്ചമാണ്.
വെള്ളം ഈ നൂറ്റാണ്ടിന്റെ ചിത്രമാണ്. അഭിനന്ദനങ്ങള്‍. പ്രിയപ്പെട്ട പ്രജേഷിനും ജയസൂര്യയ്ക്കും.
Content highlights: Madhupal priases Vellam Movie Jayasurya Prajesh sen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..