പ്രേക്ഷകരെ റിലീസിനു മുന്‍പേ തന്നെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിച്ച സിനിമയാണ് ഒടിയന്‍. എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നില്ലെന്ന പരാതിയാണ് റിലീസ് ദിവസം തന്നെ ഉയര്‍ന്നു വന്നത്. എന്നാല്‍ ചിത്രം ഇഷ്ടപ്പെട്ടുവെന്ന പക്ഷം ഉള്ളവരുമുണ്ട്. ഇപ്പോഴിതാ ഒടിയന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുയാണ് നടനും സംവിധായകനുമായ മധുപാല്‍. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഒടിയന്‍ സിനിമയെ പറ്റിയുള്ള അനുഭവവും ഇദ്ദേഹം പങ്കുവെച്ചു.

''ഒടിയന്‍ കണ്ടു. ആളുകള്‍ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല. കാഴ്ചകള്‍ കാണുന്നത് കണ്ണുകൊണ്ടല്ല മനസ്സ് അറിഞ്ഞാണെന്ന് ഈ സിനിമ പറയുന്നുണ്ട്. സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവര്‍ക്ക് സ്‌നേഹം. തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയന്റെ മായക്കാഴ്ചകളില്‍, ജീവിച്ചിരിക്കുന്ന നന്മയുള്ളവര്‍ക്കവേണ്ടിയുള്ള ത്യാഗത്തിന്റെ വെളിച്ചമുണ്ട്. ഇരുളില്‍ നിന്നും പ്രകാശത്തിലേക്കുള്ള ജാഗ്രതയുണ്ട്. വീണ്ടും കാണുമ്പോള്‍ പുതിയ കാഴ്ചകളുണ്ടാവും സത്യമുള്ള ബന്ധങ്ങളുണ്ടാവും കഥ പറയുന്നത് ആസ്വദിക്കുവാനാണെന്ന ബോധമുണ്ടാവും. പ്രിയപ്പെട്ടവര്‍ക്ക് നന്ദി''. സ്‌നേഹം മധുപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

e

Content Highlights: Madhupal about odiyan movie, director madhupal. odiyan malayalam movie, sreekumar menon, mohanlal, manju warrier