മധുമോഹൻ
ചെന്നൈ: താൻ മരിച്ചുവെന്ന തെറ്റായ വാർത്തയോട് തുറന്ന ചിരിയോടെ പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ മധു മോഹൻ. അടുത്തൊരു സുഹൃത്ത് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ തനിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന വിവരം മധു മോഹൻ അറിഞ്ഞത്.
'മധു മോഹൻ എന്ന പേരിൽ കൊച്ചിയിൽ ഒരാൾ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന രീതിയിൽ വാർത്ത പരന്നത്. മധു മോഹൻ എന്ന പേരു കേട്ടപ്പോൾ എന്റെ മുഖമാണ് എല്ലാവരുടെയും മനസ്സിലേക്ക് എത്തിയത് എന്നറിയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, മുഖ്യധാരാ മാധ്യമങ്ങളിലും ഇങ്ങനെയൊരു വാർത്ത വന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്തായാലും ഞാനിവിടെ ജീവനോടെയുണ്ട്. മരണവാർത്ത അറിഞ്ഞും ആദരാഞ്ജലികൾ സ്വീകരിച്ചും നിറിഞ്ഞ സന്തോഷത്തോടെ ഇരിക്കുന്നു.'
(സീരിയൽ നടൻ മധു മോഹൻ അന്തരിച്ചു എന്ന് തെറ്റായി വാർത്ത പ്രസിദ്ധീകരിക്കാൻ ഇടയായതിൽ ഖേദിക്കുന്നു- മാതൃഭൂമി ഡോട്ട് കോം)
Content Highlights: madhumohan actor denies death hoax, fake news, about death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..