ഒരുകാലത്ത് പെണ്‍ക്കുട്ടികളുടെ ഉറക്കം കെടുത്തിയിരുന്ന തെന്നിന്ത്യന്‍ സിനിമയിലെ ചോക്ലേറ്റ് നായകനായിരുന്നു മാഡി എന്ന മാധവന്‍. പിന്നീട് ശക്തമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ തനിക്കാകുമെന്നും തെളിയിച്ചിട്ടുള്ള താരം മികച്ച ഒരു ഗോള്‍ഫ് കളിക്കാരന്‍ കൂടിയാണ്.
അഭിനയത്തോട് വലിയ അഭിനിവേശമില്ലാത്ത മകന്‍ വേദാന്തിന് അച്ഛന്റെ സ്‌പോര്‍ട്‌സ് താരത്തിന്റെ റോളിനോടാണ് പ്രിയം. നീന്തലാണ് പതിനാലുകാരനായ വേദാന്തിന്റെ ഐറ്റം. കഴിഞ്ഞ വര്‍ഷം തായ്‌ലാന്‍ഡില്‍ വച്ചു നടന്ന നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ വേദാന്ത് ഇക്കുറി അതേ വിഭാഗത്തില്‍ വെള്ളി നേടിയിരിക്കുകയാണ്. മാധവന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
അതേ സമയം കഴിഞ്ഞ ദിവസം നടന്ന ഏഷ്യന്‍ ഏജ് ഡെയിംസിലും വേദാന്ത് വെള്ളി നേടി. ഇന്ത്യയെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് മകന്‍ നേടുന്ന ആദ്യ മെഡല്‍ ആണിതെന്നും മാധവന്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ഗ്രൂപ്പ് 2 വിഭാഗം ആണ്‍കുട്ടികള്‍ക്കുള്ള 4x100മീ ഫ്രീസ്റ്റൈല്‍ റിലേയിലാണ് വേദാന്ത് അടങ്ങുന്ന ടീം വെള്ളി നേടിയത്.
ഏഷ്യന്‍ ഏജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4ഃ100മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടിയതിന്റെ തൊട്ടടുത്ത ദിവസമാണ് വേദാന്ത് അടങ്ങുന്ന ടീമിന്റെ ഈ നേട്ടം. മകനെക്കുറിച്ചോര്‍ത്ത് ഏറെ അഭിമാനിക്കുന്ന അച്ഛനാണ് താനെന്ന് സന്തോഷത്തോടെ മാധവന്‍ കുറിക്കുന്നു.
റോക്കട്രി : ദ നമ്പി ഇഫക്ട്, സൈലന്‍സ് എന്നീ ചിത്രങ്ങളിലാണ് മാധവന്‍ ഇനി അഭിനയിക്കുന്നത്.
Content Highlights : madhavan's son wins silver medal for international swimming championship and asian age games