
മാധവൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ| Photo: Instagram.com|actormaddy|?hl=en
തന്റെ സിനിമാ ജീവിതത്തിൽ വെളിച്ചം കാണാതെപോയ ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തി നടൻ ആർ.മാധവൻ. എട്ടോളം കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് മാധവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. സിനിമകൾ ഏതാണെന്നും കഥാപാത്രങ്ങൾ ഏതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഇതിൽ ഏത് വേഷമാണ് ഇഷ്ടപ്പെട്ടതെന്നും ഏതാണ് തനിക്കു ചേരാത്തതെന്നും ആരാധകരോട് മാധവൻ ചോദിക്കുന്നു.
പ്രഖ്യാപിച്ച സിനിമകൾ നടക്കാതെ പോകുന്നത് വളരെ ദുഖകരമാണെങ്കിലും സ്വാഭാവികമാണ്. ഷൂട്ടിങ് പൂർത്തിയായതിന് ശേഷം വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വെളിച്ചം കാണാതെ പോയ ധാരാളം സിനിമകളും ധാരാളമുണ്ട്.
മലയാളചിത്രം ചാർലിയുടെ തമിഴ് റീമേക്ക് മാരാ, നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കെട്രി എന്നിവയാണ് മാധവന്റെ പുത്തൻ റിലീസുകൾ.
Content Highlights: Madhavan Actor shares photos of his movie that never got made
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..