സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇന്‍ ക്യാരവാന്‍' എന്ന സിനിമയുടെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുന്നു. അന്നു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. ദുബായ്, അബുദാബി, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ചിത്രത്തില്‍ അന്നു ആന്റണിയെ കൂടാതെ പ്രിജില്‍, ആന്‍സണ്‍ പോള്‍, മിഥുന്‍ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, ജെന്നിഫര്‍, നസ്സഹ എന്നിവരും അഭിനയിക്കുന്നുണ്ട്.ഇവര്‍ക്ക് പുറമേ മലയാളത്തിലെ ഒരുപിടി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഷിജു എം ഭാസ്‌ക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പി.ആര്‍.ഓ- പി.ശിവപ്രസാദ്.

Content Highlights:  made in caravan annu antony Anson Paul jomy kuriakose