Motion poster
ലീന മണിമേഖല സംവിധാനം ചെയ്യുന്ന മാടത്തിയുടെ മോഷന്‍ പോസ്റ്റര്‍ പാര്‍വ്വതി തിരുവോത്ത് ലോഞ്ച് ചെയ്തു. കരുവാച്ചി ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഒ ടി ടി പ്ലാറ്റ്ഫോംമായ നീസ്ട്രീം വഴി ജൂണ്‍ 24ന് റിലീസ് ചെയ്യും. ലീന മണിമേഖല സംവിധാനം ചെയ്യുന്ന മാടത്തിയുടെ ഒഫിഷ്യല്‍ റിലീസ് ഡേറ്റ് പാര്‍വ്വതി തിരുവോത്ത് തന്റെ സോഷ്യല്‍ മീഡിയ പേജസ് വഴി ലോഞ്ച് ചെയ്തു. കരുവാച്ചി ഫിലിംസിന്റെ ബാനറില്‍ ലീന മണിമേഖല നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ 24ന് ഒ ടി ടി പ്ലാറ്റ്ഫോംമായ നീസ്ട്രീം വഴി റിലീസ് ചെയ്യും.
'ഒന്നുമല്ലാത്തോര്‍ക്കു ദൈവങ്ങളില്ല. അവര്‍ തന്നെ അവരുടെ ദൈവങ്ങള്‍' എന്ന ടാഗ് ലൈനോടെ ഇറങ്ങുന്ന ഈ ചിത്രം തമിഴ്നാടിന്റെ വിദൂര ഭാഗത്ത് ''അണ്‍സീയബിള്‍'' എന്ന് സമൂഹം വിലക്ക് കല്പിച്ച ജാതി വിഭാഗത്തില്‍ ജനിച്ച ഒരു കൗമാരക്കാരിയുടെ കഥയാണ്. മാടത്തി ഒരു അണ്‍ഫെയറി ടെയിലാണ്; ദളിതരുടെ വസ്ത്രങ്ങള്‍ കഴുകാന്‍ നിര്‍ബന്ധിതരായ പുതിരെയ് വണ്ണാരുകളെ കുറിച്ചും, അവരുടെ സമുദായത്തിലെ മരണമടഞ്ഞവരും, ആര്‍ത്തവമുള്ളവരുമായ സ്ത്രീകള്‍ സമൂഹത്തിലെ മറ്റുള്ളവരില്‍ നിന്ന് മറഞ്ഞിരിക്കണം, കാരണം അവരെ കാണുന്നത് തന്നെ മലിനമാണെന്നു മറ്റുള്ളവര്‍ കരുതുന്നു. ലിംഗഭേദം, ജാതി, സ്വത്വം, മതവിശ്വാസം, അക്രമം എന്നിവയുടെ പ്രതിഫലനമാണ് ഈ സിനിമ.
പോയറ്റിക് ഫിലംസിലൂടെ പ്രശസ്തയാര്‍ജ്ജിച്ച ലീന മണിമേഖല തന്റെ സിനിമകള്‍ വഴി സാമൂഹ്യ നീതിയെ ചൂണ്ടി കാണിക്കുന്ന ഒരു ഫിലിം മേക്കര്‍ കൂടിയാണ്. നിരവധി സാമൂഹ്യ വിഷയങ്ങള്‍ ഉള്‍കലര്‍ന്ന നരേറ്റീവ് ഡോക്യൂമെന്ററികള്‍ ചിത്രീകരിച്ചു അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ നിരവധി ബഹുമതികളും, അംഗീകാരങ്ങളും എറ്റുവാങ്ങിയ ഒരു വ്യക്തി കൂടിയാണ് ലീന. ഗോഡസ്സസ് (2009), സെങ്കടല്‍ ദി ഡെഡ് സീ (സിനിമ വേറിറ്റെ, 2011), മൈ മിറര്‍ ഈസ് ദി ഡോര്‍ (സൈന്‍ പോയം 2012), വൈറ്റ് വാന്‍ സ്റ്റോറീസ് (ഫീച്ചര്‍ ഡോക്യൂമെന്ററി, 2015), ഈസ് ഇറ്റ് ടൂ മച്ച് ടു ആസ്ക് (മോക്കുമെന്ററി, 2017) എന്നീ സൃഷ്ടികള്‍ ഒരു സ്വതന്ത്ര ഫിലിംമേക്കറായി ലീന മണിമേഖലയെ മാറ്റി എന്ന് മാത്രമല്ല, ഒരു വ്യത്യസ്തമായ സിനിമ അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കാനും സാധിച്ചു.
മാടത്തി ഇതിനോടകം തന്നെ ബൂസന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, തേര്‍ഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ഷികാഗോ; ഡി സി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, വാഷിങ്ടണ്‍ ഡി സി; മൊസൈക് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ടോറോന്റോ എന്നിങ്ങനെ ഒട്ടനേകം ദേശീയ, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിച്ചു നിരൂപക ശ്രദ്ധ എറ്റുവാങ്ങിയിരുന്നു.
മാടത്തിക്ക് ഫിപ്രെസ്സി ജൂറി അവാര്‍ഡ്, ഗോള്‍ഡന്‍ കൈലാഷാ ഫോര്‍ ബെസ്റ്റ് ഫിലിം, ഔറംഗാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2020ല്‍ വെച്ചു മികച്ച അഭിനേത്രി, ബെസ്റ്റ് സിനിമട്ടോഗ്രാഫി അവാര്‍ഡ്സും, ഫ്രാന്‍സില്‍ വെച്ചു നടന്ന ലെസ് റിമ്പോട് ഡു സിനിമ അവാര്‍ഡ്സ് ഫൈനലിസ്റ്റ് കൂടിയാരുന്നു മാടത്തി.
ലീന മണിമേഖലയെ കൂടാതെ റഫീക്ക് ഇസ്മായില്‍, യുവനിക ശ്രീറാം എന്നിവരാണ് മാടത്തിയുടെ സഹ-തിരക്കഥാകൃത്തുക്കള്‍. ജെഫ് ഡോളന്‍, അഭിനന്ദന് ആര്, കാര്‍ത്തിക് മുത്തുകുമാര്‍ എന്നിവരാണ് ഈ ചിത്രത്തിന്റെ ക്യാമറ.
Content highlights : madathi movie motion poster release actress parvaty thiruvothu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..