ലോക്ഡൗണിലെ മടുപ്പും ബോറടിയും മാറ്റാന്‍ മലയാളം സിനിമ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. മാക്ട അംഗങ്ങള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു മിനിട്ട് ദൈര്‍ഖ്യമുള്ള ചിത്രങ്ങളാണ് തെരഞ്ഞെടുക്കുന്നത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചവയും സ്വീകരിക്കും. മാക്ട ചെയര്‍മാനും സംവിധായകനുമായ ജയരാജും ജനറല്‍ സെക്രട്ടറി സുന്ദര്‍ദാസുമാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്. 

പത്രക്കുറിപ്പ്

പ്രിയ മാക്ട അംഗങ്ങളെ,

ഈ ലോക്ക്ഡൗണ്‍ കാലത്തെ മടുപ്പ് മാറ്റി ക്രിയേറ്റീവ് ആയി പ്രയോജനപ്പെടുത്തുവാനായി നമ്മുടെ അംഗങ്ങള്‍ക്കിടയില്‍ ഒരു ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുകയാണ്. മത്സരത്തിന്റെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1) ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകളാണ് ഉദ്ദേശിക്കുന്നത്.
2) ഈ ഷോര്‍ട്ട് ഫിലിം ഒരു 'സിംഗിള്‍ ഷോട്ടി'ലാണ് ചിത്രീകരിക്കേണ്ടത്.
3)നിങ്ങളുടെ കയ്യിലുള്ള Mobile Phone ല്‍ ഇത് ഷൂട്ട് ചെയ്യാവുന്നതാണ്.
4)ഷോര്‍ട്ട്ഫിലിമിന്റെ വിഷയം മത്സരാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
5)പൂര്‍ത്തീകരിച്ച സൃഷ്ടികള്‍ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത് അതിന്റെ ലിങ്ക് www.mactaonline.com ലേക്ക് അയച്ചു തരേണ്ടതാണ്.
6)ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും പിന്നെ 1000 രൂപയുടെ 10 പ്രോത്സാഹന സമ്മാനങ്ങളുമാണ് നല്‍കുന്നത്.
7)പ്രഗല്‍ഭ സംവിധായകരടങ്ങുന്ന ഒരു ജുറിയായിരിക്കും വിധിനിര്‍ണ്ണയം നടത്തുക
8)നിങ്ങളുടെസൃഷ്ടികള്‍ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5 ആണ്.
   
എല്ലാ അംഗങ്ങളും ഇതില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 
                    
ജയരാജ്                       സുന്ദര്‍ദാസ്
ചെയര്‍മാന്‍                ജന.സെക്രട്ടറി                                             
9496205387          9447070660

Content Highlights : MACTA organises short film festival for members in corona virus lockdown