ഈ വർഷത്തെ മാക്ട ലെജൻ്റ് ഓണർ പുരസ്ക്കാരത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ കെ.എസ് സേതുമാധവൻ അർഹനായി. 

ആറ് പതിറ്റാണ്ടുകളായി ചലച്ചിത്ര വേദിക്ക് നൽകിവരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ പരി​ഗണിച്ചാണ്  കെ എസ് സേതുമാധവനെ പുരസ്കാരത്തിനായി ജൂറി ഐകകണ്ഠേന  നിർദേശിച്ചത്. മലയാളത്തിന് പുറമേ  സിംഹള,ഹിന്ദി,തമിഴ്, കന്നട , തെലുങ്ക് ഭാഷ ചലച്ചിത്ര വേദികളിൽ സജീവ  സമുന്നത സാന്നിധ്യമായിരുന്നു കെ.എസ് സേതുമാധവൻ. സംസ്ഥാന ദേശീയ അവാർഡുകൾ നിരവധി തവണ ലഭിച്ചിട്ടുണ്ട്. 

മലയാളചലച്ചിത്ര ശാഖയ്ക്ക് സമഗ്ര സംഭാവന നൽകിയ പ്രതിഭകളായ  സാങ്കേതിക വ്യക്തിത്വങ്ങൾക്ക് രണ്ടുവർഷം കൂടുമ്പോൾ  മാക്ട 
നൽകിപ്പോരുന്ന പുരസ്കാരമാണ് മാക് ദി ലെജൻഡ് ഓണർ പുരസ്കാരം. എം ടി വാസുദേവൻ നായരും മധുവുമാണ് പോയ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹരായത്. 

ജോൺ പോൾ  ചെയർമാനും  കലൂർ ഡെന്നീസ്  കൺവീനറും സംവിധായകരായ ഫാസിൽ, സിബി മലയിൽ, കമൽ എന്നിവർ  ജൂറി അംഗങ്ങളും ആയിരുന്നു.

content highlights : Macta legend honour award to KS sethumadhavan