'പുകഴ്ത്തലുകള്‍ക്കിടയില്‍ എന്തേ മായാനദിയിലെ സ്ത്രീവിരുദ്ധത ആരും കണ്ടില്ല?'


സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം.

സിനിമകളിലെ സ്ത്രീവിരുദ്ധത തന്നെയാണ് ഇപ്പോഴും ചർച്ച. കസബയെ ചൊല്ലിയാണ് വാദപ്രതിവാദങ്ങളും ചളിവാരിയെറിയലുകളും തുടങ്ങിയതെങ്കിലും മായാനദിയിലെത്തിയിട്ടും അതിന് അറുതിയില്ല. പാർവതിയുടെ അഭിപ്രായപ്രകടനത്തെ തുടർന്നുണ്ടായ വിവാദത്തിൽ രണ്ടു ചേരിയിൽ നിന്ന് പൊരുതുകയാണ് സിനിമയിലെ ചിലരെങ്കിലും. ഇരുവിഭാഗങ്ങളും എതിർപക്ഷത്തുള്ളവരുടെ സിനിമകളെ ഇഴകീറി പരിശോധിച്ച് ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. കെ.എസ്. ശബരിനാഥും ഇപ്പോൾ ഈ വിവാദത്തിൽ പക്ഷംപിടിച്ച് അഭിപ്രായപ്രകടനവുമായി രംഗത്തുവന്നിരിക്കുകയാണ്.

ആഷിക് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മായാനാദി എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധത എന്തേ ആരും കാണാതെ പോയെന്നും സ്ത്രീയെ അവമതിക്കുന്ന ചര്‍ച്ചകളിലെന്തേ ഇത് ഇടം പിടിച്ചില്ലായെന്നുമാണ് അരുവിക്കരയിലെ കോൺഗ്രസ് എം.എൽ.എയായ ശബരീനാഥൻ ഫെയ്​സ്ബുക്കിൽ കുറിച്ചത്.

ശബരിനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു. നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു.

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ? പക്ഷേ നിര്‍ഭാഗ്യവശാല്‍ നദിപോലെ ഒഴുകിയ ഓണ്‍ലൈന്‍ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല! സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം. അതില്‍ നമ്മള്‍ സൗകര്യപൂര്‍വം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.

Content Highlights : maayanadhi aashique abu sabarinathan parvathy mammootty kasaba controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented