മാസ്ക്കാണ് പ്രധാനം; ശ്രദ്ധ നേടി ഹ്രസ്വചിത്രം


സിജോ ജോസഫ് മുട്ടമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

മാസ്കാണ് പ്രധാനം എന്ന ഹ്രസ്വചിത്രത്തിൽനിന്ന്‌ | Screengrab: youtube.com|watch?v=3touF8gsXaA&feature=emb_logo

കോവിഡ് കാലത്ത് മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശം പകരുന്ന 'മാസ്‌ക്കാണ് പ്രധാനം' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. സിജോ ജോസഫ് മുട്ടമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

''കൊറോണ വൈറസിനെ ചെറുക്കുന്നതിൽ മാസ്ക്കിനു വളരെ പ്രാധാന്യമുണ്ടന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ ചെറിയ ചിത്രത്തിന് വളരെ പ്രാധാന്യമുണ്ട്. ഈ ഹൃസ്വചിത്രം എല്ലാവരിലും എത്തേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്. വലിയ താരങ്ങളൊന്നുമില്ലാത്ത ചിത്രം വലിയൊരു സന്ദേശം ആണ് നമുക്ക് നൽകുന്നത്. ആരോഗ്യപ്രവർത്തകരുടെ ഇടയിൽ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്''- അണിയറ പ്രവർത്തകർ പറയുന്നു.

നിർമ്മാണം ഐവിൻ ഫിലിംസ് - ജോസ് കുന്നുംപുറം, ക്യാമറ - എഡിറ്റിംഗ് ലിന്റോ തോമസ്, പാശ്ചാത്തല സംഗീതം- അരുൺ കുമാരൻ, പ്രൊജക്റ്റ്‌ ഡിസൈനർ- ഷറഫ് കരൂപ്പടന്ന, ക്രിയേറ്റിവ് സപ്പോർട്ട് ബിനു ഈ പി (ഹെൽത്ത് ഇൻസ്‌പെക്ടർ മുട്ടം പിഎച്ചസി) കലാസംവിധാനം- സാബു കുഞ്ഞപ്പൻ, മെയ്ക്കപ്പ്- സാബു എം.കെ, വസ്ത്രാലങ്കാരം- ഷാജഹാൻ, ഡിസൈൻ- ഡെൽവിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- ജെയ്സൺ കാഞ്ഞാർ, വിതരണം- ഗരുഡ് ടാക്കീസ്.

നടി നിഖില വിമൽ ടൈറ്റിൽ ലോഞ്ച് നിർവഹിക്കുകയും സംവിധായകൻ ലാൽ ജോസ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്യുകയും ചെയ്ത ചിത്രം സംവിധായകൻ ഒമർ ലുലു, നിർമ്മാതാവ് നൗഷാദ് ആലത്തൂർ, വിഷ്ണു ഉണ്ണികൃഷ്ണൻ, അപർണ ബാലമുരളി, ബിബിൻ ജോർജ്, സംവിധായകൻ ബോബൻ സാമുവൽ, മമ്മുക്കയുടെ സഹോദരൻ ഇബ്രാഹിം കുട്ടി, സംവിധായകൻ സന്തോഷ്‌ നായർ, സംവിധായകൻ റെജിസ് ആന്റണി, സംവിധായകൻ ജെക്സൺ ആന്റണി, സംവിധായകൻ സജിത്ത് ജഗദ്നന്ദൻ, സംവിധായകൻ ഷെബി, അഞ്ജലി ഉപാസന എന്നിവർ ഫെയ്സ്ബുക്ക് പേജുകളിലൂടെ പങ്കുവച്ചു.

Content Highlights: Maaskaanu Pradhanam Short Film Sijo Joseph Muttom Jose Kunnumpuram Ivin Films


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented