ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന മാനാടിന്റെ ടീസർ പുറത്തിറങ്ങി. ചിമ്പുവിന്റെ 45ാമത്തെ സിനിമയാണ് മാനാട്.

 വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറാണ്. 

അബ്ദുല്‍ ഖാലിക്ക് എന്ന കഥാപാത്രത്തെയാണ് ചിമ്പു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു. മറ്റു ഭാഷകള്‍ക്കൊപ്പം  മലയാളത്തിലും മാനാട് പ്രദര്‍ശനത്തിനെത്തും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Content Highlights : Maanadu Movie Teaser Chimbu Kalyani Priyadarshan