മാലാ പാർവതി
ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ തനിക്കെതിരേ വന്ന വ്യാജവാര്‍ത്തയ്ക്കെതിരേ മാലാ പാര്‍വതി. 'ആ നടന് മോശമായി സ്പര്‍ശിച്ചു, കോമ്പ്രമൈസ് ചെയ്താല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് അയാള്‍ പറഞ്ഞു.; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മാല പാര്‍വതി' എന്നായിരുന്നു തലക്കെട്ട്. അങ്ങനെ ഒരാളും ഒരു നടനും പറഞ്ഞിട്ടില്ല എന്നും ജീവിക്കാനായി തമ്പ്നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ്നെയില്‍ എഴുതണമെന്നും മാലാ പാര്‍വതി കുറിച്ചു.
മാല പാര്‍വതിയുടെ കുറിപ്പ്
അച്ഛന് മരിച്ചപ്പോള്‍, ഞാന്‍ മരിച്ചു എന്ന് ചില ഓണ്‍ലൈന്‍ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാല്‍ മറ്റൊരു ഓണ്‍ലൈന്‍ മീഡിയയില്‍ മറ്റൊരു തമ്പ്നെയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഒരു നടന് നേരെയും, ' ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍' ഞാന്‍ നടത്തിയിട്ടില്ല. മോശമായി സ്പര്‍ശിച്ചാല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു ഇന്റര്‍വ്യൂ ആസ്പദമാക്കിയാണ് വാര്‍ത്ത. എന്നാല്‍ പറയാന്‍ ഒരു മസാല തലക്കെട്ട് കൈയ്യില്‍ കിട്ടിയതോടെ, ഇന്റര്‍വ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.
ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ.. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ്നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ്നെയില്‍ എഴുതണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..