മാലാ പാർവതി | ഫോട്ടോ: https://www.facebook.com/MaalaParvathy/photos
വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് നിയമവിരുദ്ധമെന്ന് മാലാപാർവതി. അതിനെതിരെ ഒരു നടപടിയുണ്ടാവേണ്ടതുണ്ടെന്നും അവർ പറഞ്ഞു. പരാതി കിട്ടിയില്ലെങ്കിലും ഐ.സി.സിക്ക് പരിശോധിക്കാൻ അധികാരമുണ്ട്. വിജയ് ബാബു സ്വമേധയാ മാറിനിൽക്കുമെന്ന അമ്മയുടെ നിലപാട് ഒരു അച്ചടക്ക നടപടിയല്ല. ഐ.സി.സി ചെയർമാൻ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. രാജി വെയ്ക്കരുതെന്ന് തന്നോട് സുധീർ കരമന ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു.
30-ാം തീയതി ഐ.സി.സി ഒരു യോഗം ചേർന്നിരുന്നു. അഞ്ചുപേരാണ് ഇതിലുള്ളത്. ശ്വേതാ മേനോനാണ് ചെയർമാൻ. രചന നാരായണൻകുട്ടി, കുക്കുപരമേശ്വരൻ, അഡ്വ.അനഘ എന്നിവരാണ് എന്നേക്കൂടാതെ കമ്മിറ്റിയിലുള്ളത്. കഴിഞ്ഞദിവസം വൈകീട്ട് ഒരു വാർത്താക്കുറിപ്പ് കാണാനിടയായി. അതിൽ വിജയ് ബാബു സ്വമേധയാ താത്ക്കാലികമായി മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഉണ്ടായിരുന്നത്. അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്ക് അതിലില്ല. അതൊരു അച്ചടക്ക നടപടിയല്ല. സമൂഹത്തിലേക്ക് അത് നൽകുന്ന സന്ദേശം ശരിയായതാണോ എന്ന് സംശയിക്കുന്നു. അവർ പറഞ്ഞു.
എക്സിക്യൂട്ടീവ് കമ്മറ്റിയുടെ താഴെയുള്ള സംവിധാനമല്ല ഐ.സി.സി. അതുകൊണ്ട് ഐ.സി.സിയിൽ ഇരുന്നുകൊണ്ട് ആ തീരുമാനത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. അങ്ങനെ തുടരാൻ സാധിക്കുന്നില്ല. അമ്മയിൽ നിന്ന് രാജിവെക്കുന്നില്ല. അവർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് അമ്മയിൽ ഉറച്ചുനിൽക്കുന്നു. ഒരു കുറ്റകൃത്യം ചെയ്തയാൾ താരസംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കാൻ പാടില്ല. അദ്ദേഹത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും മാറ്റണമെന്ന ആവശ്യമാണ് ഐ.സി.സി ഉന്നയിച്ചതെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.
Content Highlights: Maala Parvathi, AMMA, ICC, Vijay Babu Case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..