'മലപ്പുറത്തും രാജമലയിലുമുളളവർ നൽകുന്നത്, ഒരു മഹത്തായ സന്ദേശമാണ്, മനുഷ്യത്വത്തിന്റെ സന്ദേശം'


നാം കണ്ടു മനുഷ്യരെ....കോരിച്ചൊരിയുന്ന പേമാരിയിലും, മഹാവ്യാധിയുടെ ആശങ്കയിലും...രണ്ടിനേയും അവഗണിച്ച് സഹജീവികൾക്ക് വേണ്ടി....അവർ....മനുഷ്യർ...

-

കരിപ്പൂർ വിമാനാപകടത്തിൽ കയ്യും മെയ്യും മറന്ന്, കോരിച്ചൊരിയുന്ന പേമാരിയിലും, മഹാവ്യാധിയുടെ ആശങ്കയിലും സഹജീവികൾക്ക് വേണ്ടി ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനത്തിറങ്ങിയ ആളുകളെ അഭിനന്ദിച്ച് സംവിധായകൻ എം.എ. നിഷാദ്. ' ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ആ നാട്ടിലെ ജനങ്ങൾ...ആശുപത്രിയിൽ, രക്തം നൽകാൻ വരി വരിയായി നിൽക്കുകയാണ് അവർ...മനുഷ്യർ'- നിഷാദ് കുറിക്കുന്നു.

എം.എ. നിഷാദിന്റെ കുറിപ്പ് വായിക്കാം:

മരവിപ്പ്....വല്ലാത്തൊരു ദിനമായിരുന്നു ഇന്നലെ..കറുത്ത ദിനം...വല്ലാത്തൊരു മരവിപ്പ്....എഴുതാൻ കഴിയുന്നില്ല....ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ടവർ രാജമലയിലും...കരിപ്പൂരും...അതിനിടയിൽ, നാം കണ്ടു മനുഷ്യരെ....കോരിച്ചൊരിയുന്ന പേമാരിയിലും, മഹാവ്യാധിയുടെ ആശങ്കയിലും...രണ്ടിനേയും അവഗണിച്ച് സഹജീവികൾക്ക് വേണ്ടി....അവർ....മനുഷ്യർ....

മലപ്പുറത്തും രാജമലയിലുമുളളവർ നൽകുന്നത്, ഒരു മഹത്തായ സന്ദേശമാണ്. മനുഷ്യത്വത്തിന്റെ സന്ദേശം....കേരളം, അതി ജീവിക്കുന്ന ജനതയാണ്... എല്ലാതരം,പ്രകൃതി ദുരന്തങ്ങളേയും...മഹാമാരികൾ,പകർത്തുന്ന വൈറസ്സുകളേയും...വിഷം തുപ്പുന്ന വർഗ്ഗീയ കോമരങ്ങളേയും.. കേരളത്തിന്റെ മക്കൾ അതിജീവിക്കും...രണ്ട് ദുരന്തങ്ങളിലും, ജീവൻ നഷ്ടപ്പെട്ട..സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ !!!

പ്രിയ പൈലറ്റ് വസന്ത് സാഠേ, ജൂനിയർ പൈലറ്റ് അഖിലേഷ് കുമാർ...കണ്ണീരോടെ വിട....ഇതെഴുതുമ്പോളും, ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ആ നാട്ടിലെ ജനങ്ങൾ...ആശുപത്രിയിൽ, രക്തം നൽകാൻ വരി വരിയായി നിൽക്കുകയാണ് അവർ...മനുഷ്യർ....നമുക്കവരെ ആവേശത്തോടെ വിളിക്കാം...അവർ...മലപ്പുറത്തെ സഹോദരങ്ങൾ.

Content Highlights : MA Nishad On Karippur Plane Crash Helping Hands Malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022

Most Commented