ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ നിന്നും | photo: special arrangements
വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മിച്ച് എം.എ. നിഷാദ് രചനയും സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'അയ്യര്‍ കണ്ട ദുബായ്' എന്ന് പേരിട്ടു. തിങ്കളാഴ്ച നടന്ന ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനും സിനിമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്് ഉടന്‍ ദുബായില്‍ ആരംഭിക്കും.
സിനിമ ജീവിതത്തിന്റെ 25-ാം വര്‍ഷത്തിലാണ് 'അയ്യര്‍ കണ്ട ദുബായ്' എന്ന ചിത്രവുമായി എം.എ. നിഷാദ് വരുന്നത്. ഒരു മുഴുനീള കോമഡി എന്റര്ടെയ്നര് ആയിരിക്കും ചിത്രമെന്നാണ് സൂചന. വെല്‍ത്ത് ഐ സിനിമയുടെ ബാനറില്‍ വരുന്ന ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്.
സംഗീതം -ആനന്ദ് മധുസൂദനന്. എഡിറ്റര്‍ -ജോണ്‍കുട്ടി. ശബ്ദലേഖനം -രാജകൃഷ്ണന്. കലാസംവിധാനം -പ്രദീപ് എം.വി., പ്രൊഡക്ഷന്‍ കണ്ട്രോളര് -ബിനു മുരളി, മേക്കപ്പ് -സജീര്‍ കിച്ചു, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ -പ്രകാശ് കെ. മധു., ഗാനങ്ങള്‍ -പ്രഭാ വര്‍മ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണന്, മനു മഞ്ജിത്, സ്റ്റില്‍സ് -നിദാദ്, സൗണ്ട് ഡിസൈന്‍ -രാജേഷ് പി.എം. പി.ആര്.ഒ. -എ.എസ്. ദിനേഷ്, മാര്‍ക്കറ്റിങ് -കണ്ടന്റ് ഫാക്ടറി, ഡിജിറ്റല്‍ പ്രമോഷന് & ഡിസൈന്‍ -യെല്ലോടൂത്ത്.
എം.എ നിഷാദിന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു. എം.എ നിഷാദിന്റെ സിനിമകളിലെ നിര്‍മ്മാതാക്കളെയും സംവിധായകരെയും എഴുത്തുകാരെയും ചടങ്ങില്‍ ആദരിച്ചു. 1997ല്‍ പുറത്തിറങ്ങിയ 'ഒരാള്‍ മാത്രം' എന്ന സിനിമ നിര്‍മ്മിച്ച് കൊണ്ടാണ് എം.എ. നിഷാദ് സിനിമ രംഗത്തേക്ക് എത്തുന്നത്.
'ഒരാള്‍ മാത്രം' എന്ന ചിത്രത്തിന്റെ സംവിധായകനായ സത്യന് അന്തിക്കാടിനെ ചടങ്ങില്‍ ആദരിച്ചു. ട്രെന്റുകള്‍ അല്ല, സിനിമയുടെ കഥ നല്ലതാണെങ്കിലും മലയാളി പ്രേക്ഷകര്‍ തിയേറ്ററില്‍ വരുമെന്ന് സത്യന് അന്തിക്കാട് പറഞ്ഞു. സംവിധായകന് സിബി മലയില്‍ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചു.
നിര്‍മ്മാതാവ് വിഘ്നേഷ് വിജയകുമാര്‍ സ്വാഗതം പറഞ്ഞു. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ലോഗോ സംവിധായകന് ജോഷിയും സിനിമയുടെ കാസ്റ്റ് & ക്രൂ ലിസ്റ്റ് പ്രമുഖ നിര്‍മ്മാതാവായ സിയാദ് കോക്കറും പുറത്തിറക്കി. മുകേഷ്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, സുനില്‍ സുഗത, പ്രജോദ് കലാഭവന്‍, ദിവ്യ എം. നായര്‍, രശ്മി അനില്‍, തെസ്നി ഖാന് തുടങ്ങി താരങ്ങള്‍ ചടങ്ങില്‍ സംസാരിച്ചു. നടന് ഇര്‍ഷാദ്, കൈലാഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Content Highlights: ma nishad movie s title launched
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..