എം പദ്മകുമാർ, സുരാജ്, ഇന്ദ്രജിത്ത്
മാമാങ്കത്തിന് ശേഷം എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും. അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.
'കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. കേരളത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, അഭിലാഷ് പിള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികാക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊടുപുഴ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കട്ടപ്പനയിലും ചില ഭാഗങ്ങള്‍ ചിത്രീകരിക്കും.
പദ്മകുമാര്‍ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിന് രാജാണ് സംഗീത സംവിധായകന്. രതീഷ് റാം ഛായാഗ്രഹണം. സ്റ്റണ്ട് കൊറിയോഗ്രാഫി മാഫിയ ശശി.
Content Highlights: M Padmakumar thriller movie with Suraj Venjaramoodu Indrajith Sukumaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..