ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന പത്താം വളവിന്റെ മോഷൻ പോസ്റ്റർ പുറത്ത്. മാമാങ്കത്തിന് ശേഷം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയാണ്. 

കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നും കേരളത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അഭിലാഷ് പിള്ള നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

പത്മകുമാര്‍ ചിത്രമായ ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിന്‍ രാജാണ് സംഗീത സംവിധായകന്‍. രതീഷ് റാമാണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Content Highlights: M Padmakumar thriller movie Pathaam Valavu Suraj Venjaramoodu Indrajith Sukumaran