-
കൊച്ചി: അന്തരിച്ച നടൻ അബിയുടെ പിതാവും മൂവാറ്റുപുഴയിലെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ആസാദ് റോഡ്, തടത്തിക്കുടി (തൊങ്ങനാൽ) എം.ബാവ (93) അന്തരിച്ചു.
കേരളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരളാ എൻ.ജി.ഒ. ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. പൊതുമരാമത്ത് വകുപ്പിൽ സീനിയർ സൂപ്രണ്ടായിരുന്നു. മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം, ഗവ. സർവീസ് സൊസൈറ്റി എന്നിവയുടെ സ്ഥാപക പ്രസിഡന്റാണ്. 15 വർഷം മുവാറ്റുപുഴ സെൻട്രൽ മഹല്ല് ജുമാ-അത്ത് പ്രസിഡന്റായിരുന്നു. എം.ഇ. എസ്., ജുമാ അത്ത് കൗൺസിൽ എന്നിവയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നിട്ടുണ്ട്. മേളയുടെ ഭരണ സമിതിയംഗമായിരുന്നു
അമീർ നവാസ് (ബിസിനസ്), ക്ലീൻ കേരളാ മിഷൻ മുൻ മാനേജിംഗ് ഡയറക്റും ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറും കുടുംബശ്രീ കോ- കോർഡിനേറ്ററുമായിരുന്ന കബീർ ബി. ഹാറൂൺ, റസിയ എന്നിവർ മറ്റു മക്കളാണ്. ഭാര്യ എഴുത്താനിക്കാട്ട് കുടുംബാംഗവും ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിട്ട. സൂപ്രണ്ടുമായ ഉമ്മാക്കുഞ്ഞ്. മരുമക്കൾ: ഷെറീന അമീർനവാസ്, ജുബിന കബീർ, സുനില ഹബീബ്, റ്റി. എ. ഷംസുദ്ദീൻ.
Content Highlights: M Bava politician passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..