റഫീഖ് അഹമ്മദ്, ധ്യാൻ ശ്രീനിവാസൻ | ഫോട്ടോ: ജെ. ഫിലിപ്പ് | മാതൃഭൂമി
രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. ഇപ്പോഴിതാ തിരക്കഥാകൃത്തിന്റെ വേഷം അണിയാനൊരുങ്ങുകയാണ് അദ്ദേഹം. റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥയൊരുക്കുന്നത് .
ഏറെ അംഗീകാരങ്ങൾ നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സുഖമായിരിക്കട്ടെ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് റെജി പ്രഭാകർ. ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്.
മറ്റഭിനേതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടേയും നിർണ്ണയം പൂർത്തിയായി വരുന്നു. മലയോര പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് ഇടുക്കി, കട്ടപ്പന ഭാഗങ്ങളിലായി പൂർത്തിയാകും. പി.ആർ.ഓ -വാഴൂർ ജോസ്.
Content Highlights: lyricist rafeeq ahamed writing screenplay, dhyan sreenivasan new movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..