വിജീഷ് മണിയും റഫീഖ് അഹമ്മദും | Photo: www.facebook.com|RafeeqAhamedOfficial|?ref=page_internal, www.facebook.com|vijeeshvijaymani
ഗുരുവായൂർ: മലയാളത്തിന് മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ച കവി റഫീഖ് അഹമ്മദ് തിരക്കഥാ രംഗത്തേയ്ക്ക്. ബോളിവുഡിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ പിറക്കുന്നത്.
ന്യൂഡൽഹി പശ്ചാത്തലമായുള്ള പ്രണയകഥയ്ക്കു വേണ്ടിയാണ് തിരക്കഥയെഴുതുന്നത്. ഇത് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യും. വേറിട്ട സിനിമകളിലൂടെ ഗിന്നസ് റെക്കോഡ് നേടിയ ഗുരുവായൂർ സ്വദേശി വിജീഷ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ അബ്ബാസ്-മസ്താൻ സിനിമയുടെ നിർമാണ പങ്കാളികളാണ്. അബ്ബാസിന്റെ മകൻ മുസ്തഫയായിരിക്കും നായകൻ.
സിനിമയ്ക്ക് പ്രണയകാവ്യഭംഗിയുണ്ടാകട്ടെയെന്നു കരുതിയാണ് തിരക്കഥ റഫീഖ് അഹമ്മദിനെ ഏൽപ്പിച്ചതെന്ന് വിജീഷ് മണി പറഞ്ഞു.
താനിത് ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തതെന്ന് റഫീഖും പറഞ്ഞു. സിനിമയുടെ കഥ വ്യാഴാഴ്ച ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് വിജീഷ് മണി, റഫീഖ് അഹമ്മദിന് കൈമാറി.
കൃഷ്ണന്റെ സന്നിധിയിൽ വെച്ചുതന്നെ റഫീഖ് അഹമ്മദ് സിനിമയുടെ ആദ്യരംഗം എഴുതി.
Content Highlights : Lyricist Rafeeq Ahamed into Bollywood Scriptwriting Vijeesh Mani Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..