-
ബോളിവുഡിലെ മുതിര്‍ന്ന ഗാനരചയിതാവ് അന്‍വര്‍ സാഗര്‍ അന്തരിച്ചു. മുബൈയിലെ കോകിലാബെന്‍ ധാരുബായി അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല, 70 വയസായിരുന്നു.
80-കളിലും 90-കളിലും ഹിറ്റായ നിരവധി ഹിന്ദി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1992-ല്‍ ഇറങ്ങിയ അക്ഷയ് കുമാര്‍ ചിത്രമായ ഖിലാഡിയിലെ പ്രശസ്തമായ 'വാദാ രഹാ സന'മാണ് അന്‍വറിന്റെ ഹിറ്റായ ഒരു ഗാനം.
യാരാ, സലാമി, ആ ഗലേ ലഗ് ജാ, വിജയ്പഥ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. നദീം-ശ്രാവണ്‍, രാജേഷ് റോഷന്‍, ജതിന്‍-ലളിത്, അനു മാലിക് തുടങ്ങി പല പ്രമുഖ സംഗീത സംവിധായകരുടെ ഒപ്പവും അന്‍വര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Lyricist Anwar Sagar passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..